'നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് എന്താണുറപ്പ്, മാതൃരാജ്യവുമായി ദൃഢബന്ധം കാണുന്നില്ല'; ഇന്ത്യൻ വിദ്യാർഥിയുടെ വിസ നിരസിച്ച് യുഎസ്

Published : Oct 06, 2025, 05:15 AM IST
US Embassy Student Visas

Synopsis

ഇന്ത്യൻ വിദ്യാർഥിയുടെ വിസ നിരസിച്ച് യുഎസ്. അപേക്ഷകന് മാതൃരാജ്യവുമായി മതിയായ ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചത്.

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥിക്ക് വിസ നിരസിച്ച് അമേരിക്ക. അപേക്ഷകന് മാതൃരാജ്യവുമായി മതിയായ ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചത്. അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നും അമേരിക്കയിൽ തുടരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചതെന്ന് വിദ്യാർഥി വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അപേക്ഷാ പ്രക്രിയയിൽ താൻ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്നും തന്റെ മുഴുവൻ കുടുംബവും ഇന്ത്യയിലാണ് താമസിക്കുന്നതെന്നും കൗശിക് രാജ് വ്യക്തമാക്കി. 

യുഎസ് ഉദ്യോഗസ്ഥർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിന് ശേഷമാണ് അപേക്ഷ നിരസിച്ചതെന്ന് കരുതുന്നുവെന്ന് കൗശിക് രാജ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലെന്നും വിവാദ വിഷയങ്ങളെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും കൗശിക് രാജ് പറഞ്ഞു. എന്നാൽ നാല് വർഷം പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നതായും തന്റെ സ്റ്റോറികളുടെ ലിങ്കുകൾ പോസ്റ്റ് ചെയ്തതായും കൗശിക് രാജ് പറഞ്ഞു. എന്നാൽ നിരസിക്കൽ കത്തിൽ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കാരണമായി പരാമർശിച്ചിട്ടില്ല.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 100,000 ഡോളർ സ്കോളർഷിപ്പ് നേടിയതിനാലാണ് 27 കാരൻ വിസയ്ക്ക് അപേക്ഷിച്ചത്. അപേക്ഷകർ സാധാരണയായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഒരു താൽക്കാലിക സന്ദർശനത്തിന് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് സൂചിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളുണ്ടെന്ന് തെളിയിക്കണം. അത്തരം ബന്ധങ്ങളിൽ പ്രൊഫഷണൽ, ജോലി, സ്കൂൾ, കുടുംബം അല്ലെങ്കിൽ സാമൂഹിക ബന്ധങ്ങൾ ഉൾപ്പെടുന്നു. 

യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് ശേഷം നിങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ നിങ്ങളെ നിർബന്ധിക്കുന്ന ബന്ധങ്ങൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ തെളിയിച്ചിട്ടില്ലെന്നും പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും, എന്നാൽ വീണ്ടും അപേക്ഷിക്കണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കുകയും അഭിമുഖത്തിന് ഹാജരാകുകയും വേണമെന്നും, ഈ അപേക്ഷയ്ക്ക് ശേഷം തന്റെ സാഹചര്യങ്ങൾ എങ്ങനെ മാറിയെന്ന് വിശദീകരിക്കാൻ തയ്യാറാകണമെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം