രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

Published : May 04, 2025, 01:32 PM IST
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

Synopsis

അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും  സിബിഎസ്ഇ അഭ്യത്ഥിച്ചു. 

ദില്ലി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് ഫലപ്രഖ്യാപനം എന്നരീതിയിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും  സിബിഎസ്ഇ അഭ്യത്ഥിച്ചു. 

റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും  സിബിഎസ്ഇ ഫല പ്രഖ്യാപനം 6 ന് എന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. നേരത്തെ 2 ന് ഫല പ്രഖ്യാപനമെന്ന രീതിയിലും വ്യാജ പ്രചാരണമുണ്ടായിരുന്നു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.    

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം