Railway Recruitment : നോർത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്; 20 ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ

Published : Jun 28, 2022, 04:25 PM IST
Railway Recruitment : നോർത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്; 20  ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ

Synopsis

ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ ജോയിൻ ചെയ്യുന്ന തീയതി മുതൽ 2022 നവംബർ 19 വരെ കരാർ അടിസ്ഥാനത്തിലുള്ളതാണ്.

ദില്ലി:  നോർത്ത് ഈസ്റ്റേൺ റെയിൽവേ, (north eastern railway) ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (junior technical associate) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ ജോയിൻ ചെയ്യുന്ന തീയതി മുതൽ 2022 നവംബർ 19 വരെ കരാർ അടിസ്ഥാനത്തിലുള്ളതാണ്.

നോർത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (വർക്സ്) - 15 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (ഇലക്റ്റ്/ടിആർഡി) - 2 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (സിഗ്നൽ) - 3 ഒഴിവുകൾ

ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾക്കും വിശദാംശങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് - www.ner.indianrailways.gov.in സന്ദർശിക്കണം. ഉദ്യോ​ഗാർത്ഥികൾ അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന അവരുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആക്റ്റീവായി സൂക്ഷിക്കേണം.  

നോർത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കാനുള്ള നടപടികൾ
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.ner.indianrailways.gov.in
ഹോംപേജിലെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
അപേക്ഷാ ഫീസ് (ആവശ്യമനുസരിച്ച്) അടച്ച് 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക.
ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു