സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്

By Web TeamFirst Published Sep 23, 2020, 8:53 AM IST
Highlights

വാർഷിക വരുമാന  പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നൽകണം. 


തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

വാർഷിക വരുമാന  പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ:  എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.
 

click me!