നേവിയിൽ 43 ഓഫിസർ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Web Desk   | Asianet News
Published : Feb 06, 2021, 12:11 PM IST
നേവിയിൽ 43 ഓഫിസർ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Synopsis

ശാരീരിക യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.joinindiannavy.gov.in. എന്ന വെബ്‌സൈറ്റിൽ ലഭിക്കും.   

ദില്ലി: ഇന്ത്യൻ നേവിയുടെ പ്ലസ്‌ടു (ബിടെക്) കേഡറ്റ് എൻട്രി സ്‌കീമിൽ പെർമനന്റ് കമ്മിഷൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എജ്യുക്കേഷൻ, എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിലായി 26 ഒഴിവുകളുണ്ട്. പുരുഷൻമാർക്കാണ് അവസരം. 2021 ജൂലൈയിൽ ഏഴിമല നേവൽ അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ‍ജെഇഇ മെയിൻ 2020 (ബിഇ/ ബിടെക്) പരീക്ഷ എഴുതിയവർക്കാണ് അവസരം. ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയം/ തത്തുല്യം ആണ് യോ​ഗ്യത. പത്താം ക്ലാസ്/ പ്ലസ്‌ടുവിൽ ഇംഗ്ലിഷിന് 50% മാർക്ക് ലഭിച്ചിരിക്കണം. 2002 ജനുവരി രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ.

ഷോർട് സർവീസ് കമ്മിഷൻ: 17 ഒഴിവ്-  ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലും (സ്പോർട്സ് & ലോ), ടെക്നിക്കൽ ബ്രാഞ്ചിലും (നേവൽ കൺസ്ട്രക്ടർ) ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ ആകാൻ അവസരം. 17 ഒഴിവ്. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2021 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം തുടങ്ങും. ഓൺലൈനായി അപേക്ഷിക്കണം. ബ്രാഞ്ചുകളും യോഗ്യതയും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ചുവടെ.

സ്പോർട്സ്: പിജി/ ബിഇ/ ബിടെക്. (സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമ/ എംഎസ്‌സി യോഗ്യതക്കാർക്ക് മുൻഗണന). അത്‌ലറ്റിക്സ്/ ടെന്നിസ്/ ഫുട്ബോൾ/ ഹോക്കി/ ബാസ്ക്കറ്റ്ബോൾ/ സ്വിമ്മിങ് എന്നിവയിൽ സീനിയർ ലെവൽ നാഷനൽ ചാംപ്യൻഷിപ്/ ഗെയിമുകളിൽ പങ്കെടുത്തിരിക്കണം. 

ലോ: 55% മാർക്കോടെ, ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകരിച്ച കോളജ്/ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ലോ ബിരുദം, 1901- ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തവരാകണം.

പ്രായം: 22-27 വയസ്. 1994 ജൂലൈ രണ്ടിനും 1999 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ. ഫെബ്രുവരി 7 ആണ് അവസാന തീയതി.

നേവൽ കൺസ്ട്രക്ടർ: മെക്കാനിക്കൽ/ സിവിൽ/ ഏയ്റോനോട്ടിക്കൽ/ ഏയ്റോസ്പേസ്/ മെറ്റലർജി/ നേവൽ ആർക്കിടെക്ചർ/ ഒാഷ്യൻ എൻജിനീയറിങ്/ മറൈൻ എൻജിനീയറിങ്/ ഷിപ് ടെക്നോളജി/ ഷിപ് ബിൽഡിങ്/ ഷിപ് ഡിസൈനിങ്ങിൽ 60% മാർക്കോടെ ബിഇ/ ബിടെക്. 19 1/2-25 വയസ് പ്രായം.  1996 ജൂലൈ രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ. ഫെബ്രുവരി 10 മുതൽ 18 വരെയാണ് അപേക്ഷിക്കേണ്ട തീയതി. ശാരീരിക യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.joinindiannavy.gov.in. എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 


 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം