ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം

Web Desk   | Asianet News
Published : Feb 06, 2021, 10:08 AM IST
ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം

Synopsis

സസ്യ പരിവേക്ഷണം, ബയോപ്രോസ്‌പെക്റ്റിംഗ്, പ്ലാന്റ് ടിഷ്യുകൾച്ചർ, ജെംപ്ലാസം പരിപാലനം എന്നിവയിൽ പ്രവൃത്തി പരിചയം അഭികാമ്യം.


തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ബോട്ടണി/ബയോടെക്‌നോളജി എന്നിവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. സസ്യ പരിവേക്ഷണം, ബയോപ്രോസ്‌പെക്റ്റിംഗ്, പ്ലാന്റ് ടിഷ്യുകൾച്ചർ, ജെംപ്ലാസം പരിപാലനം എന്നിവയിൽ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 36 വയസ്സ്. 

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസം 31,000 രൂപയും എട്ട് ശതമാനം എച്ച്ആർഎയും വേതനം ലഭിക്കും.  താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695 562 ൽ 19ന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കായി എത്തണം. വിശദവിവരങ്ങൾക്ക് www.jntbgri.res.in.
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം