ഇന്ത്യൻ നേവിയിൽ ഓഫീസർ; 210 ഒഴിവുകൾ, ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

By Web TeamFirst Published Dec 29, 2020, 12:55 PM IST
Highlights

ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ കേഡർ/ ബ്രാഞ്ച് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.
 

ദില്ലി: ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. 210 ഒഴിവ്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂണിൽ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ കേഡർ/ ബ്രാഞ്ച് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.

അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങും മുൻപ് യോഗ്യത നേടിയിരിക്കണം.സിപിഎൽ ഹോൾഡേഴ്‌സ് ഉദ്യോഗാർഥികൾക്ക് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം ഇവർ 1996 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.

click me!