Education Department : വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

Published : Apr 06, 2022, 03:41 PM IST
Education Department : വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

Synopsis

 ഏപ്രിൽ 12 മുതൽ 18 വരെയാണ് സമയപരിധി.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ (education department) സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽ പെട്ടവരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനാ​ഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ  പുതിയ യൂസർനെയിമും പാസ്‍വേർഡും ഉപയോ​ഗിച്ച് www.tandp.kitekerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതാണ്. 12/04/2022 മുതൽ 18/04/2022 വരെ പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് സ്ഥലം മാറ്റത്തിനായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 12 മുതൽ 18 വരെയാണ് സമയപരിധി.

ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾക്ക് സബ്‌സിഡി
അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾ 50 ശതമാനം സബ്‌സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് അഫ്റ്റർ ഇഫക്ട്‌സ്, അഡോബ് ഇല്ലസ്‌ട്രേറ്റർ, അഡോബ് ഇൻഡിസൈൻ, ആർടികുലേറ്റ് സ്‌റ്റോറിലൈൻ എന്നീ കോഴ്‌സുകൾക്കാണ് ഇളവ്. ആറ്മാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‌മെന്റിന് അവസരമൊരുക്കുമെന്ന് പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in/course/graphic-designer, 9495999750 , 9495999635.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു