സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 48,954 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.

പത്താം ക്ലാസ് പാസായവർക്ക് അസം റൈഫിൾസ് എക്സാമിനേഷന് അപേക്ഷിക്കാം. മലയാളം, കന്നഡ ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയായി നടക്കും. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 23 വയസ്സ് വരെയാണ്. ഒ ബി സി, എസ് സി, എസ് ടി, വിമുക്ത ഭടൻ (Ex-Serviceman) എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പരീക്ഷാ ഫീസ് 100 രൂപയാണ്. എന്നാൽ, സ്ത്രീകൾ, എസ് സി, എസ് ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: അസാപ് കേരളയുടെ പട്ടാമ്പി ചാത്തന്നൂര്‍ സ്‌കില്‍ സെന്ററില്‍ സൗജന്യ പി.എം.കെ.വി.വൈ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ്, യോഗ്യത - പ്ലസ്ടു പാസ്സ്/പത്താം ക്ലാസ് പാസ്സും സപ്ലൈ ചെയിന്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. വെയര്‍ ഹൗസ് എക്സിക്യൂട്ടീവ്, യോഗ്യത-പ്ലസ്ടു പാസ്സ്/പത്താം ക്ലാസ് പാസ്സും വെയര്‍ ഹൗസിങ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

എ ഐ ആന്റ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ്, യോഗ്യത - പ്ലസ്ടു പാസ്സ്, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്റ് മൊബൈല്‍, യോഗ്യത-എഞ്ചിനീയറിങ്/സയന്‍സ് വിഷയങ്ങളില്‍ ബിരുദം രണ്ടാം വര്‍ഷമോ/ഡിപ്ലോമ കോഴ്‌സുകളോ പൂര്‍ത്തിയായിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ് പാസായി മൂന്ന് വര്‍ഷത്തെ ഡിപ്ലോമക്ക് ശേഷം ഒന്നര വര്‍ഷത്തെ വെബ് ആന്റ് മൊബൈല്‍ മേഖലയില്‍ പ്രവൃത്തി പരിചയം. ഡ്രോണ്‍ സര്‍വ്വീസ് ടെക്‌നിഷ്യന്‍, യോഗ്യത - പ്ലസ്ടു സയന്‍സ് പാസ്സ് അല്ലെങ്കില്‍ പ്ലസ്ടു തുല്യത. മുന്‍പരിചയം ആവശ്യമില്ല. പത്താം ക്ലാസ് പാസ്സ് (രണ്ടു വര്‍ഷത്തെ എന്‍.ടി.സി/എന്‍.എസി അല്ലെങ്കില്‍ ഡ്രോണ്‍ സര്‍വ്വീസ് ടെക്‌നിഷ്യന്‍ ആയുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999721,8086824194.