പിഎസ്‍സി അം​ഗീകൃത ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്; പ്ലസ്ടൂ തത്തുല്യ യോ​ഗ്യത; സ്റ്റൈപെൻഡും ഫീസിളവും

Web Desk   | Asianet News
Published : Jul 28, 2021, 10:22 AM IST
പിഎസ്‍സി അം​ഗീകൃത ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്; പ്ലസ്ടൂ തത്തുല്യ യോ​ഗ്യത; സ്റ്റൈപെൻഡും ഫീസിളവും

Synopsis

പട്ടികജാതി/ പട്ടിക വർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. 

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. 

പട്ടികജാതി/ പട്ടിക വർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ടമെന്റിൽ ഡി.റ്റി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേഷൻ ഗ്രേഡ്-2 പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനത്തിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ 130 രൂപ മണിയോർഡറായി നൽകിയും ലഭിക്കും.

വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ ഉപയോഗിച്ച് മാനേജിംഗ് ഡയറക്ടക്, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 0471-2474720, 0471-2467728 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. വെബ്‌സൈറ്റ്:www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ