കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്: ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി

By Web TeamFirst Published Jun 15, 2021, 8:43 AM IST
Highlights

കൊവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. 

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനത്താകെ ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കും. 25,000 മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾക്ക് 35 ശതമാനം വരെ സബ്‌സിഡി പദ്ധതിയിൽ നൽകും. 

കൊവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം പദ്ധതി തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗം സംരംഭകർക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. താല്പര്യമുള്ളവർ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2471696, 9961474157.

click me!