കൊവിഡ് മാറ്റിയെഴുതിയ ജീവിതം; ഓൺലൈൻ ഫോട്ടോ​ഗ്രഫി മത്സരം; സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 07, 2021, 10:29 AM IST
കൊവിഡ് മാറ്റിയെഴുതിയ ജീവിതം; ഓൺലൈൻ ഫോട്ടോ​ഗ്രഫി മത്സരം; സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

Synopsis

മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.   


തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'കൊവിഡ് മാറ്റിയെഴുതിയ ജീവിതം'  ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം. 

സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ  ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക്  മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയില്ല. മത്സരത്തിൽ എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും. എൻട്രികളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക്: statephotographyaward.kerala.gov.in.    
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം