പത്താം ക്ലാസും ഐടിഐയും ഉണ്ടോ? വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ എഴുന്നൂറിലധികം ഒഴിവുകളുണ്ട്!

Web Desk   | Asianet News
Published : Apr 08, 2021, 10:39 AM IST
പത്താം ക്ലാസും ഐടിഐയും ഉണ്ടോ? വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ എഴുന്നൂറിലധികം ഒഴിവുകളുണ്ട്!

Synopsis

 പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യുമാണ് യോഗ്യത. ഹിന്ദിയിലാണ് വിജ്ഞാപനം.

ദില്ലി: വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. 
ഇലക്ട്രീഷ്യന്‍-135, ഫിറ്റര്‍-102, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-43, പെയിന്റര്‍-75, മേസണ്‍-61, കാര്‍പെന്റര്‍-73, ഇലക്ട്രോണിക്‌സ്-30, പ്ലംബര്‍-58, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ഓപ്പറേറ്റര്‍ ബ്ലാക്ക് സ്മിത്ത്-63, വയര്‍മാന്‍-50, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടര്‍ണര്‍-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിന്‍ ഓപ്പറേറ്റര്‍-2, ഡ്രാഫ്റ്റ്സ്മാന്‍-5. എന്നിങ്ങനെയാണ് ഒഴിവുകൾ.  

15-24 വയസ്സ് പ്രായപരിധി. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യുമാണ് യോഗ്യത. ഹിന്ദിയിലാണ് വിജ്ഞാപനം.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mponline.gov.in എന്ന വെബ്സൈറ്റ് കാണുക. ഏപ്രില്‍ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.


 

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു