തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അവസരം; ​ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് അപേക്ഷ ക്ഷണിച്ചു

Published : Jun 13, 2025, 04:19 PM IST
Brennen College

Synopsis

അപേക്ഷ ജൂൺ 18ന് വൈകിട്ട് 4 മണിക്ക് മുമ്പ് തപാൽ വഴിയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം. 

കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് സുവോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 18നു വൈകിട്ട് 4ന് മുമ്പ് തപാൽ വഴിയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ പിന്നീട് അറിയിക്കും. കൂടുതൽവിവരങ്ങൾക്ക്: 0490-2346027. 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ