ബി.ടെക്കുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം; ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

By Web TeamFirst Published Oct 8, 2020, 9:08 AM IST
Highlights

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. 

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) പരീക്ഷ 2020-ന് അപേക്ഷ ക്ഷണിച്ചു. സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലാണ് അവസരം. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ.

ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. ഒന്നാംഘട്ട പരീക്ഷ 22.03.2021 മുതൽ 25.03.2021 വരെയായിരിക്കും. തസ്തിക, ഡിപ്പാർട്ട്മെന്റ്, യോഗ്യത എന്ന ക്രമത്തിൽ

സിവിൽ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, മിലിട്ടറി എൻജിനീയറിങ് സർവീസസ്; സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ. ഡിപ്ലോമയുള്ളവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, മിലിട്ടറി എൻജിനീയറിങ് സർവീസസ്; ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഡിപ്ലോമക്കാർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
സിവിൽ: സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, സെൻട്രൽ വാട്ടർ കമ്മിഷൻ, ഫരാക്ക ബാരേജ് പ്രോജക്ട്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ; സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
ഇലക്ട്രിക്കൽ: സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, സെൻട്രൽ വാട്ടർ കമ്മിഷൻ, ഫരാക്ക ബാരേജ് പ്രോജക്ട്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ; ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
ഇലക്ട്രിക്കൽ: ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ); ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
മെക്കാനിക്കൽ: സെൻട്രൽ വാട്ടർ പവർ റിസർച്ച്, സെൻട്രൽ വാട്ടർ കമ്മിഷൻ, ഫരാക്ക ബാരേജ് പ്രോജക്ട്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ; മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റിലെയും സെൻട്രൽ വാട്ടർ കമ്മിഷനിലെയും സിവിൽ, ഇലക്ട്രിക്കൽ തസ്തികയിലെ പ്രായപരിധി 32 വയസ്സ്. മറ്റുള്ളവ 30 വയസ്സ്. 01.01.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.

click me!