ഇങ്ങനെയൊന്ന് പഠിച്ചു നോക്കൂ, പി എസ് സി പരീക്ഷകളിൽ തീർച്ചയായും വിജയമുറപ്പിക്കാം...

Web Desk   | Asianet News
Published : Oct 07, 2020, 03:05 PM ISTUpdated : Oct 07, 2020, 03:13 PM IST
ഇങ്ങനെയൊന്ന് പഠിച്ചു നോക്കൂ, പി എസ് സി പരീക്ഷകളിൽ തീർച്ചയായും വിജയമുറപ്പിക്കാം...

Synopsis

ചില പരീക്ഷകളിൽ 3 മുതൽ 10 മാർക്ക് വരെ ആനുകാലിക വിഷയങ്ങളിൽ നിന്ന് ലഭിക്കാം. ആനുകാലിക സംഭവങ്ങൾ കുറിപ്പുകളായി സൂക്ഷിക്കുന്നത് പിന്നീടുള്ള പഠനത്തിന് സഹായിക്കും.

ഒരു ജോലി ആഗ്രഹിക്കുന്ന എല്ലാ  വ്യക്തികളുടെയും സ്വപ്നമാണ് സർക്കാർ ഉദ്യോ​ഗം. അതിലേക്കുള്ള കവാടമാണ് പിഎസ്‍സി പരീക്ഷകൾ. തൊഴിൽ സുരക്ഷ നൽകുന്നു എന്നതാണ് സർക്കാർ ജോലികളുടെ പ്രധാന ആകർഷണീയത. എന്നാല്‍ പരീക്ഷയ്ക്ക് പഠിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ സ്വപ്‌നജോലി നേടാന്‍ സ്വീകരിക്കേണ്ട പഠനതന്ത്രമാണിവിടെ പരിചയപ്പെടുത്തുന്നത്. 

പൊതുജനസേവനമെന്ന മഹത്തരമായ ദൗത്യനിര്‍വ്വഹണത്തിനും രാജ്യത്തിന്റെ സ്ഥിരം എക്‌സിക്യൂട്ടീവിന്റെ ഭാഗമായി മാറി രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാകാനും സര്‍ക്കാര്‍ ജോലി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഏഴാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള നിലവാരത്തിലുള്ള പരീക്ഷകളാണ്  പി.എസ്.സി നടത്തുന്നത്. ഈ പരീക്ഷകളിലൂടെ ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി നിങ്ങള്‍ക്ക് സ്വപ്‌നജോലി കരസ്ഥമാക്കാം. താഴെപ്പറയുന്ന രീതിയിൽ ഒന്നു പഠിച്ചു നോക്കൂ. ശേഷം റാങ്കുറപ്പിച്ചോളൂ. 

എത്ര സമയം പഠിക്കണം?
കഠിനമായ പരിശ്രമം തന്നെ വേണം പിഎസ്‍സി പരീക്ഷയിൽ ഉന്നത വിജയം നേടാൻ‌. അതിനായി ദിവസത്തിലെ 5 മണിക്കൂർ സമയം വരെ പഠനത്തിനായി മാറ്റിവെക്കണം. മറ്റ് ജോലികൾ ചെയ്യുന്നവരാണെങ്കിൽ പകലും രാത്രിയും ഇത്രയും സമയം പഠനത്തിനായി കണ്ടെത്തണം. ഓർക്കുക, ഉള്ള സമയം കണ്ടെത്തി പഠിക്കുക എന്നതാണ് പ്രധാനം. കുറഞ്ഞത് ആറ് മാസമെങ്കിലും ഇതേ രീതിയിൽ പഠിച്ചാൽ പൊതു പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കാൻ സാധിക്കും. 

എങ്ങനെ പഠിക്കണം?
പിഎസ്‍സി പരീക്ഷയിൽ ആവർത്തന ചോദ്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത്തരം ചോദ്യങ്ങൾ കണ്ടെത്തി മന:പാഠമാക്കണം. റാങ്ക് ഫയലുകളെ ഇതിനായി ആശ്രയിക്കാം. അതുപോലെ പഴയകാല ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് വഴിയും വിജയമുറപ്പിക്കാൻ കഴിയും. 70 ശതമാനം ചോദ്യങ്ങളും മുൻവർഷങ്ങളിലെ ആവർത്തനങ്ങളാണെന്ന് പഴയ കാല ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ മനസ്സിലാകും. പൊതു വിജ്ഞാനത്തിൽ വളരെ വിശാലമായ പഠനം അത്യാവശ്യമാണ്. 

അതുപോലെ കണക്ക്, മെന്റൽ എബിലിറ്റി, ഇം​ഗ്ലീഷ്, മലയാളം, ഐടി എന്നീ ചോദ്യങ്ങളുടെ മാതൃക ഒരുപോലെയാണ്. അതുപോലെ ആനുകാലിക വിഷയങ്ങളെയും ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ചില പരീക്ഷകളിൽ 3 മുതൽ 10 മാർക്ക് വരെ ആനുകാലിക വിഷയങ്ങളിൽ നിന്ന് ലഭിക്കാം. ആനുകാലിക സംഭവങ്ങൾ കുറിപ്പുകളായി സൂക്ഷിക്കുന്നത് പിന്നീടുള്ള പഠനത്തിന് സഹായിക്കും.

സമയക്രമത്തോടെ ചിട്ടയായുള്ള പഠനത്തിന് നിങ്ങളെ വിജയത്തിലെത്തിക്കാൻ സാധിക്കും എന്നുറപ്പാണ്. ടൈംടേബിൾ തയ്യാറാക്കി പഠിക്കുന്നതും നല്ല ശീലമാണ്. പഴയ ചോദ്യപേപ്പറുകൾ എത്രത്തോളം സ്കോർ ചെയ്യാൻ പറ്റുമെന്ന് പരീക്ഷിക്കുന്നതും നല്ലതാണ്. പരീക്ഷയിലെ സമയം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് വഴി സമയം എത്രത്തോളം ഫലപ്രദമായി വിനിയോ​ഗിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കാം. അതുപോലെ നെ​ഗറ്റീവ് മാർക്കുണ്ടെന്ന കാര്യവും മറക്കരുത്. ഓർമ്മിക്കുക, പരിശ്രമം കൊണ്ട് മാത്രമേ ഏത് മേഖലയിലും വിജയം കൈപ്പിടിയിലൊതുക്കാൻ സാധിക്കൂ.


 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍