ബിരുദപഠനം മുടങ്ങിയവരാണോ? റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം

By Web TeamFirst Published Sep 4, 2021, 3:09 PM IST
Highlights

ബിരുദപഠനം മുടങ്ങിയ റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി ഗണിതം) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും നിലവില്‍ കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളജുകളില്‍ പഠിക്കുന്നവർക്കും (റഗുലര്‍ യു.ജി 2019 പ്രവേശനം) വിദൂര വിഭാഗം നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. വിശദ വിവരങ്ങള്‍ www.sdeuoc.ac.in . അവസാന തിയതി സെപ്തംബര്‍ 10. 100 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം ഫോണ്‍ 0494 2407357, 2400288 2407494.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!