Employment Registration : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുതുക്കാൻ അവസരം

Web Desk   | Asianet News
Published : Feb 24, 2022, 12:36 PM IST
Employment Registration : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുതുക്കാൻ അവസരം

Synopsis

ശിക്ഷണ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല.

തിരുവനന്തപുരം:  01/01/2000 മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ടവര്‍ക്കും, ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും   അവരുടെ തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ 2022 എപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.  

ശിക്ഷണ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കല്‍ ഉത്തരവ്  പ്രകാരം സീനിയോറിറ്റി പുനസ്ഥാപിച്ചുകിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.inഎന്ന വെബ്‌സൈറ്റ് മുഖേനയും വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ e-Employment Exchange Kerala മുഖേനയും  നിര്‍വഹിക്കാം. 

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പലിശ നിരക്കില്‍  30 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.  അഞ്ച് സെന്റില്‍ കുറയാത്ത വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിലാണ് വായ്പ അനുവദിക്കുക. അപേക്ഷ ഫോം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകള്‍ സഹിതം തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ തപാലായോ അയക്കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം- മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്ളോര്‍, ട്രാന്‍സ്പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍- 0481 2328257, 9496015006.


 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും