​ഗാന്ധിന​ഗർ ഐഐടിയിൽ ​ഗവേഷണത്തിന് അവസരം; ഒക്ടോബർ 24 അവസാന തീയതി

By Web TeamFirst Published Oct 20, 2021, 3:56 PM IST
Highlights

വെബ്സൈറ്റ് വഴി ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും. 

ദില്ലി: ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനം. ബയോളജിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കൊഗ്‌നിറ്റീവ് സയന്‍സ്, എര്‍ത്ത് സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ എപ്പിഡമിയോളജി, സോഷ്യോളജി, ആര്‍ക്കിയോളജി, ലിറ്ററേച്ചര്‍) എന്നീ വിഷയങ്ങളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

റെഗുലര്‍ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍, വ്യവസായ/അധ്യാപന മേഖലകളില്‍ ഉള്ളവര്‍ക്കുള്ള കണ്ടിന്യൂയിങ് ഡോക്ടറല്‍ പ്രോഗ്രാം എന്നീ വിഭാഗങ്ങളില്‍ പ്രവേശനം ലഭിക്കുന്നതാണ്.  കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്‌സി./ബി.ടെക്./എം.ടെക്./ബി.എസ്. (ഐ.ഐ.എസ്‌സി., ഐസര്‍)/ബി.എസ്.എം.എസ്. (ഐസര്‍)/തത്തുല്യ യോഗ്യത വേണം.

 iitgn.ac.in/admissions/phd എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും. അക്കാദമിക് മേഖലയിലെയും ഇവയിലെയും മികവ് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്. 31,000 രൂപ രണ്ടുവര്‍ഷത്തേക്ക് മാസ ഫെലോഷിപ്പായി ലഭിക്കും. റെ​ഗുലർ വിഭാ​ഗത്തിൽ പ്രവേശനം നേടുന്നവർക്കാണ് ഇത്. തുടർന്ന് 35000 രൂപ ലഭിക്കും. 
 

click me!