ഐസിഫോസ് ബാക്ക്-ടു-വർക്ക്: നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് അവസരം

Web Desk   | Asianet News
Published : Oct 26, 2021, 10:49 AM ISTUpdated : Oct 26, 2021, 10:51 AM IST
ഐസിഫോസ് ബാക്ക്-ടു-വർക്ക്:  നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് അവസരം

Synopsis

സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. 

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്)  വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്ര പരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക്  നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 'സോഫ്റ്റ്‌വെയർ ടെസ്റ്റിങ്' ആണ് ഈ വർഷത്തെ 'ബാക്ക് ടു വർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ പരിശീലനം നടത്തുന്നത്. കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ നവംബർ 17 ന് പരിപാടി നടക്കും.

ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. ഒരാളിൽ നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്. രജിസ്റ്റർ ചെയ്യാൻ https://applications.icfoss.org/training_icfoss_reg/allred?id=41 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10.  വിശദവിവരങ്ങൾക്കായി https://icfoss.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . 7356610110, +91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വിളിക്കാം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു