ഇ​ഗ്നോയിൽ ഒഴിവുകൾ; മികച്ച ശമ്പളം; ബിരുദാനന്തര ബിരുദമുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 20, 2020, 10:18 AM IST
ഇ​ഗ്നോയിൽ ഒഴിവുകൾ; മികച്ച ശമ്പളം; ബിരുദാനന്തര ബിരുദമുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം

Synopsis

55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യത. 

ദില്ലി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യിൽ 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (21), സെക്യൂരിറ്റി ഓഫീസർ (1) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 മുതൽ 1.77 ലക്ഷം രൂപ വരെയാണ് ശമ്പളം. 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യത. 

ഉയർന്ന പ്രായപരിധി 42 വയസ്സ്. ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍