വാക്ക്-ഇൻ-ഇന്റർവ്യൂ; സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരം

Published : Jan 02, 2026, 06:19 PM IST
Apply Now

Synopsis

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേയ്ക്ക് 3 വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ നിയോഗിക്കുന്നതിനായി ജനുവരി 13 രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രായ പരിധി 19 – 32 വയസ്. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ (കേരളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി ഒ, തിരുവനന്തപുരം – 695004) ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2303844, വെബ്സൈറ്റ്: www.kspcb.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

സി-ആപ്റ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷ; സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം