നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം

Published : Dec 04, 2025, 04:28 PM IST
NEET

Synopsis

2025-26 അധ്യയന വർഷത്തെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്‌സുകളിലെ പ്രവേശനത്തിനായി നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഫലം ഓൺലൈനായി സമർപ്പിക്കാം. 

തിരുവനന്തപുരം: നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിന് അവസരം. 2025-26 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്), സിദ്ധ (ബിഎസ്എംഎസ്), യുനാനി (ബിയുഎംഎസ്) എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിനായി ഡിസംബർ 1ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നടത്തിയ നീറ്റ് (യു. ജി) - 2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു. ജി) - 2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കാം.

ഡിസംബർ 5ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. കൂടാതെ പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും ഡിസംബർ 5 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.

ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്കുള്ള പ്രവേശനം

2025 നവംബർ 23 ന് നടന്ന 2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് വേണ്ടി നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയും, വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും (Candidate's Response), താത്ക്കാലിക റാങ്ക് ലിസ്റ്റും കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471 -2332120, 2338487.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മുതൽ സബ് ഇൻസ്പെക്ടർ വരെ; 97 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം