തോറ്റ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം; ചോദ്യ പരീക്ഷ നടത്താൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാര്‍

Web Desk   | Asianet News
Published : Jul 24, 2020, 08:52 AM IST
തോറ്റ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം; ചോദ്യ പരീക്ഷ നടത്താൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാര്‍

Synopsis

വീഡിയോ കോൺഫറൻസിലൂടെ വിദ്യാർത്ഥികള വിളിച്ച് ചോദ്യ പരീക്ഷ നടത്താനാണ് സർക്കാരിന്റെ തീരുമാനം. 

മുംബൈ: ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് വീണ്ടും ഒരവസരം കൂടി നൽകാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. വീഡിയോ കോൺഫറൻസ് വഴി വാക്കാൽ പരീക്ഷ നടത്താനാണ് സ്കൂളുകൾക്ക് സർക്കാരിന്റെ നിർദ്ദേശം. ഓ​ഗസ്റ്റ് ഏഴിനാണ് പരീക്ഷ നടത്തുക. 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പുനപരീക്ഷ നടത്തുക സാധ്യമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സർക്കാർ പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. വീഡിയോ കോൺഫറൻസിലൂടെ വിദ്യാർത്ഥികളെ വിളിച്ച് ചോദ്യ പരീക്ഷ നടത്താനാണ് സർക്കാരിന്റെ തീരുമാനം. 

ഈ പരീക്ഷയിൽ വിജയിക്കുന്ന കുട്ടികൾക്ക് 2020-2021 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് പ്രവേശനം നൽകും. 2018 ൽ ഒൻപതാം ക്ലാസിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് പുനപരീക്ഷ നടത്തി പത്താം ക്ലാസിലേക്ക് പ്രവേശനം നൽകിയിരുന്നു. എന്നാൽ‌ കൊവിഡ് സാഹചര്യത്തിൽ സ്കൂളിലെത്തി പരീക്ഷയെഴുതിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്നും മാർ​ഗനിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.  

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു