സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 31

Web Desk   | Asianet News
Published : Jul 23, 2020, 05:14 PM IST
സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 31

Synopsis

789 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. 


ദില്ലി; സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 789 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളും  ഒഴിവുകളുടെ എണ്ണംവും  യോഗ്യതയും താഴെപ്പറയുന്ന വിധത്തിലാണ്.

1. സബ്ബ് ഇന്‍സ്‌പെക്ടര്‍-183, സ്റ്റാഫ് നഴ്‌സ്-175: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ. സെന്‍ട്രല്‍ നഴ്‌സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
2. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍-158, ഫാര്‍മസിസ്റ്റ്-84: പന്ത്രണ്ടാംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ. രജിസ്ട്രേഡ് ഫാര്‍മസിസ്റ്റ് ആയിരിക്കണം.
3. ലബോറട്ടറി ടെക്‌നീഷ്യന്‍-64: സയന്‍സ് വിഷയമായ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ.
4. ഹെഡ് കോണ്‍സ്റ്റബിള്‍-442, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റന്റ്/മെഡിക്-88: പന്ത്രണ്ടാംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഫിസിയോ തെറാപ്പിയില്‍ രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
5. ജൂനിയര്‍ എക്‌സ്-റേ അസിസ്റ്റന്റ്-84: സയന്‍സ് വിഷയമായുള്ള മെട്രിക്കുലേഷന്‍ റേഡിയോ ഡയഗ്‌നോസിസില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.
6. കുക്ക്-116: മെട്രിക്കുലേഷനും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
7. സഫായ് കരംചാരി-121: മെട്രിക്കുലേഷനും ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശികഭാഷാപരിജ്ഞാനവും. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
പ്രായപരിധിയില്‍ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.

8. ഇന്‍സ്‌പെക്ടര്‍ (ഡയറ്റീഷ്യന്‍), ഇലക്ട്രോ കാര്‍ഡിയോഗ്രഫി ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, സ്റ്റുവാര്‍ഡ്, മസാല്‍ച്ചി, ധോബി/വാഷര്‍മാന്‍, വാട്ടര്‍ കാരിയര്‍, ടേബിള്‍ ബോയ്, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, എ.എന്‍.എം./മിഡൈ്വഫ്, ലബോറട്ടറി അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോ ഗ്രാഫര്‍, വെറ്ററിനറി (ഹെഡ് കോണ്‍സ്റ്റബിള്‍) തസ്തികകളിലും ഒഴിവുകളുണ്ട്. 

മൂന്നുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ശാരീരിക, കായികക്ഷമത പരിശോധനയാണ്. രണ്ടാംഘട്ടത്തില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുണ്ടായിരിക്കും. തിരുവനന്തപുരത്തെ പള്ളിപ്പുറവും പരീക്ഷാകേന്ദ്രമാണ്. മൂന്നാംഘട്ടത്തില്‍ ട്രേഡ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമാണുള്ളത്. നാലാംഘട്ടത്തിലാണ് മെഡിക്കല്‍ പരിശോധന. 

വിശദമായ വിജ്ഞാപനത്തോടൊപ്പം www.crpf.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ മാതൃക നല്‍കിയിട്ടുണ്ട്. അപേക്ഷയും രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സഹിതം DIGP, Group Centre, CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷയുടെ കവറിനുപുറത്ത് Central Reserve Police Force Paramedical Staff Examination എന്ന് രേഖപ്പെടുത്തണം. കൂടാതെ അപേക്ഷിക്കുന്ന തസ്തികയുടെ പേരും രേഖപ്പെടുത്തിയിരിക്കണം.  ഓഗസ്റ്റ് 31 ആണ് അവസാന തീയതി. 

 

 

 


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു