പാസ്സായി 5 വർഷം കഴിയാത്തവരാണോ നിങ്ങൾ? ‌കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ 2000-ൽ പരം അപ്രന്റീസ് ഒഴിവുകൾ

Published : Mar 15, 2025, 05:59 PM IST
പാസ്സായി 5 വർഷം കഴിയാത്തവരാണോ നിങ്ങൾ? ‌കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ 2000-ൽ പരം അപ്രന്റീസ് ഒഴിവുകൾ

Synopsis

ഒരു വർഷത്തെ അപ്രന്റീസ്ഷിപ് പൂർത്തിയാക്കിയാൽ കേന്ദ്രസർക്കാരിന്റെ പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് ലഭിക്കും. 

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ 2000-ൽ പരം അപ്രന്റീസ് ഒഴിവുകൾ. ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 

പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബിടെക്, ബിഎ, ബി.എസ്.സി, ബികോം, ബിബിഎ, ബിസിഎ, യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 9,000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 8,000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതൽ തുക വാഗ്ദാനം നൽകുന്നുണ്ട്. ഒരു വർഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രസ‍ര്‍ക്കാര്‍ നൽകുന്ന തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) ലഭിക്കും. 

അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി www.sdcentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക് 0484 2556530 എന്ന നമ്പറിലോ sdckalamassery@gmail.com ഈ-മെയിൽ മുഖാന്തിരമോ ബന്ധപ്പെടാം.

READ MORE: കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ-I കരാർ നിയമനം; ഏപ്രിൽ 15 വരെ അപേക്ഷിക്കാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു