അന്ധ വിദ്യാലയത്തിലേക്ക് ഓഡിയോ പുസ്തക നിർമാണം: ഡബ്ബിങ് ആർട്ടിസ്റ്റ് പാനൽ തയ്യാറാക്കുന്നു

Web Desk   | Asianet News
Published : Aug 28, 2021, 02:38 PM ISTUpdated : Aug 28, 2021, 02:50 PM IST
അന്ധ വിദ്യാലയത്തിലേക്ക് ഓഡിയോ പുസ്തക നിർമാണം: ഡബ്ബിങ് ആർട്ടിസ്റ്റ് പാനൽ തയ്യാറാക്കുന്നു

Synopsis

ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരും ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ  ആറിനകം വിദ്യാലയവുമായി ബന്ധപ്പെടണം. 

തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ്ചെയ്യാൻ യോഗ്യരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരും ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ  ആറിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8547326805.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

അവധിക്കാല കോഴ്സുകളിലേക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം
സ്‌കൂള്‍ അധ്യാപക ഒഴിവ്; അപേക്ഷിക്കാം