പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Apr 06, 2021, 02:05 PM IST
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Synopsis

ഫീസ് അടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ഏപ്രിൽ എട്ട് മുതൽ 12 നകം അഡ്മിഷൻ എടുക്കണം. 

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 7 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഫീസ് അടക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടമാകും. ഫീസ് അടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ഏപ്രിൽ എട്ട് മുതൽ 12 നകം അഡ്മിഷൻ എടുക്കണം. ഹാജരാകേണ്ട തിയതിക്കായി അതത് കോളേജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

PREV
click me!

Recommended Stories

ഓഫീസ് ട്രെയിനി, ലൈബ്രറി ട്രെയിനി ഒഴിവ്; അഭിമുഖം 23ന്
മജിസ്ട്രേറ്റ്, 18 സൂപ്പർവൈസർമാർ, 12 പൊലീസുകാർ, കനത്ത സുരക്ഷയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത് ഒരു വിദ്യാർത്ഥി