സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 06, 2021, 12:01 PM IST
സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

Synopsis

പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വ വികസന ക്ലാസുകളും ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഫീൽഡ് വിസിറ്റും ഉണ്ടായിരിക്കും. 

തിരുവനന്തപുരം: സിവിൽ സർവീസ് മെയിൻ പരീക്ഷ വിജയിച്ചവർക്ക് തിരുവനന്തപുരം കേരള സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വ വികസന ക്ലാസുകളും ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഫീൽഡ് വിസിറ്റും ഉണ്ടായിരിക്കും. 

അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർത്ഥികൾക്ക് ഡൽഹി കേരള സൗജന്യ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയുമുള്ള വിമാനയാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി ഏഴിന് രാവിലെ 10 ന് മണ്ണന്തല അംബേദ്കർ ഭവനിൽ ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആറിന് മുൻപ് അക്കാദമിയുമായി ബന്ധപ്പെടുക. ഫോൺ: 0471-2313065, 2311654, 8281098867 ഇ-മെയിൽ : directorccek@gmail.com.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!