
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ സംസ്ഥാനത്തെ വിവിധ സെന്ററുകളിൽ ഫെബ്രുവരി 10 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 20ന് മുൻപായി പഠിക്കുന്ന സ്ഥാപനങ്ങൾ മുഖേന ചെയർപേഴ്സൺ, ബോർഡ് ഓഫ് പാരാമെഡിക്കൽ ഡിപ്ലോമ എക്സാമിനേഷൻസ്, മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം, തിരുവനന്തപുരം-11 വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 ഡിസംബർ 6 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഡിസംബർ 6 വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ NOC [നിരാക്ഷേപപത്രം] ആവശ്യമാണ്. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.