ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! സൗജന്യ തൊഴില്‍മേള, 40ല്‍ അധികം കമ്പനികളിൽ ഒഴിവ്; വിശദ വിവരങ്ങൾ അറിയാം

Published : Mar 06, 2025, 11:53 AM IST
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! സൗജന്യ തൊഴില്‍മേള, 40ല്‍ അധികം കമ്പനികളിൽ ഒഴിവ്; വിശദ വിവരങ്ങൾ അറിയാം

Synopsis

ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. 

പത്തനംതിട്ട: ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കേറ്റ് കോളേജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA , ഫോണ്‍ : 04734 224810, 6282540799 8129851086.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അപേക്ഷ ക്ഷണിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച്  11ന് വെകിട്ട് മൂന്നിന് മുമ്പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04734 246031.

READ MORE:  കേരളത്തില്‍ ജോലി, അതും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍! എക്‌സ്പീരിയൻസും വേണ്ട; വിശദ വിവരങ്ങള്‍ ഇതാ

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ