
പത്തനംതിട്ട: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് എട്ട് ) രാവിലെ 9.30ന് കാതോലിക്കേറ്റ് കോളേജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA, ഫോണ്‍ : 04735-224388, 8592948876.
ജില്ലാ ശുചിത്വ മിഷനില്‍ അവസരം; വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. മാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ വോക്ക് - ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 9744324071.
READ MORE: ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത; കെ.എ.എസ് രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി