കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍: ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

Web Desk   | Asianet News
Published : Jul 10, 2020, 09:04 AM IST
കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍: ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

Synopsis

മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് ഫെബ്രുവരി 17-ന് ആവശ്യപ്പെട്ടത്.   

ദില്ലി:  കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം നിയമനം (കമ്മിഷന്‍) നല്‍കണമെന്ന ഫെബ്രുവരി 17-ലെ വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആറു മാസത്തെ സമയമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് ഫെബ്രുവരി 17-ന് ആവശ്യപ്പെട്ടത്. 

സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അപേക്ഷ നല്‍കിയത്. നിശ്ചിത കാലത്തേക്കു മാത്രം നിയമിതരാകുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്കും പുരുഷന്മാരെപ്പോലെ സ്ഥിരം കമ്മിഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന ദില്ലി ഹൈക്കോടതിയുടെ 2010-ലെ വിധിയാണ് സുപ്രീംകോടതി അന്ന് ശരിവെച്ചത്. ഹൈക്കോടതി വിധിക്കെതിരേ പ്രതിരോധമന്ത്രാലയമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

PREV
click me!

Recommended Stories

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം