കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പിജി പ്രവേശനം ഏപ്രിൽ 20വരെ; കോഴ്സുകൾ ഇവയാണ്...

By Web TeamFirst Published Mar 25, 2021, 9:28 AM IST
Highlights

സർവകലാശാല കേന്ദ്രത്തിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും കോഴ്സുകൾ തിരഞ്ഞെടുക്കാം. എം.എസ്.ഡബ്ല്യു, എം.എ., എം.എസ്.സി, എം.എഫ്.എ. (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്), എം.പി.ഇ.എസ്. (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്) തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ പിജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാല കേന്ദ്രത്തിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും കോഴ്സുകൾ തിരഞ്ഞെടുക്കാം. എം.എസ്.ഡബ്ല്യു, എം.എ., എം.എസ്.സി, എം.എഫ്.എ. (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്), എം.പി.ഇ.എസ്. (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്) തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. കാലടിയിലെ സർവകലാശാല ആസ്ഥാനത്ത് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയേറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, വേദിക് സ്റ്റഡീസ്, സോഷ്യോളജി, മ്യൂസിയോളജി. എം.എസ്സി. സൈക്കോളജി, ജ്യോഗ്രഫി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി തുടങ്ങിയ മാസ്റ്റേഴ്സ് കോഴ്സുകളാണ് ഉള്ളത്.

തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം എന്നിവയും പന്മന കേന്ദ്രത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം വേദാന്തം എന്നിവയും ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ മലയാളം, ഹിന്ദി, സംസ്കൃതം സാഹിത്യം. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി, പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് എന്നീ പിജി കോഴ്സുകളും തുറവൂർ കേന്ദ്രത്തിൽ എം.എ. മലയാളം, സംസ്കൃതം സാഹിത്യം, ഹിസ്റ്ററി. എം.എസ്.ഡബ്ല്യു എന്നിവയും ഉണ്ട്.

മലപ്പുറം തിരൂർ കേന്ദ്രത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം എന്നിവയ്ക്ക് പുറമെ എം.എസ്.ഡബ്ല്യുവും ഉണ്ട്. കൊയിലാണ്ടി കേന്ദ്രത്തിൽ മലയാളം, ഉറുദു, ഹിന്ദി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം എന്നിവയും പയ്യന്നൂർ കേന്ദ്രത്തിൽ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം. എം.എസ്.ഡബ്ല്യു എന്നീ പിജി കോഴ്‌സുകളിലും പ്രവേശനം ലഭിക്കും.

ബിരുദമുള്ളവർക്കും 2021 ഏപ്രിൽ മേയ് മാസത്തിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും പ്രവേശനത്തിന് അപേക്ഷിക്കാം. മ്യൂസിക്, ഡാൻസ്, തിയേറ്റർ കോഴ്സുകൾക്ക് എഴുത്തു പരീക്ഷയും അഭിരുചിപരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ട്. ഏപ്രിൽ 20നകം ഓൺലൈൻ വഴി അപേക്ഷ സമര്‍പ്പിക്കണം.

click me!