
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി. മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു.
രണ്ടാം ഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒഴിവാക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 17 വൈകിട്ട് 5 നകം മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 -2332120, 2338487.
ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രീ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത +2), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി.) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Online/Regular/part time ബാച്ചുകള്‍, മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. കോഴ്സ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് Ph: 7994449314
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജസ് വകുപ്പ് 2025 ആഗസ്റ്റിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി. – ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം www.ghmct.org യിൽ പ്രസിദ്ധീകരിച്ചു.