പിജി‍ഡിസിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

By Web TeamFirst Published Oct 14, 2021, 2:41 PM IST
Highlights

പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 28 വരെ പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും  നവംബർ 1 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.(IHRD) 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (PGDCA) (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ) കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in  ലും ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 28 വരെ പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും  നവംബർ 1 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. മാർച്ച് 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവർ അപേക്ഷകൾ നവംബർ 15 ന് മുൻപും 200 രൂപ ലേറ്റ് ഫീയോടുകൂടി 22 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.

click me!