രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുക.

2025 ഡിസംബറില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 18-നാണ് പരീക്ഷ നടക്കുക. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുക.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി അപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയുമാണ് ആവശ്യം. ശാസ്ത്ര വിഷയങ്ങളിലേക്കുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക, പിഎച്ഡി പ്രവേശനം എന്നീ കാര്യങ്ങള്‍ക്കുള്ള അടിസ്ഥാന യോഗ്യതയായിട്ടാണ് സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടക്കുക.

പരീക്ഷാകേന്ദ്രങ്ങളില്‍ അഡ്മിറ്റ് കാര്‍ഡില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് എന്‍ടിഎ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷ എഴുതുന്ന ആളുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍, പരീക്ഷാകേന്ദ്രം, സമയം, ഷിഫ്റ്റ്, ഫോട്ടോ, ഒപ്പ്, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കും. ഡിസംബര്‍ 18- ന് രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടത്തുക. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഏറ്റവും പുതിയ ഫോട്ടോ എന്നിവയും കൈവശം കരുതണമെന്നും അറിയിപ്പില്‍ പറയുന്നു.