
ദില്ലി: ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എൻഐഎ) 14 വിശേഷവിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിന് UGC-NET / JRF / SLET / AYUSH-NET / CSIR-NET വിഭാഗക്കാരുടെ അപേക്ഷ ഇ–മെയിൽവഴി 15 വരെ സ്വീകരിക്കും. ജയ്പുരിൽവച്ച് അടുത്തമാസം നടത്തുന്ന എൻട്രൻസ് വഴി പ്രവേശനം ആഗ്രഹിക്കുന്നവരുടെ അപേക്ഷ 31 വരെ.
സ്ഥാപനത്തിന് സർവകലാശാലാപദവിയുണ്ട്. അഗദതന്ത്രം, കായചികിത്സ, ശാലാക്യം തുടങ്ങി ഒട്ടെല്ലാ വിഷയങ്ങളിലും ഗവേഷണമാകാം. ആകെ 28 സീറ്റ്. കോഴ്സ് ദൈർഘ്യം 3–6 വർഷം. 3 വർഷത്തേക്ക് ഹോസ്റ്റലടക്കം ഉദ്ദേശം 3 ലക്ഷം രൂപ ഫീസ് നൽകണം. എല്ലാവർക്കും പ്രതിമാസ ഫെലോഷിപ്പുണ്ട്. എൻട്രൻസ് തീയതി പിന്നീട് അറിയിക്കും. ഇമെയിൽ: nia-rj@nic.in; വെബ്സൈറ്റ്: www.nia.nic.in.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona