സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പി എച്ച് ഡി അപേക്ഷ; മ്യൂറൽ പെയിന്റിം​ഗ് സ്പെഷലൈസേഷൻ

Published : Jan 21, 2023, 04:08 PM IST
സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പി എച്ച് ഡി അപേക്ഷ; മ്യൂറൽ പെയിന്റിം​ഗ് സ്പെഷലൈസേഷൻ

Synopsis

ആകെ ഒഴിവുകൾ നാല്. അപക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ജനുവരി 27. 

കൊച്ചി:  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ മ്യൂറൽ പെയിന്റിംഗ് സ്പെഷ്യലൈസേഷനോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ ഒഴിവുകൾ നാല്. അപക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ജനുവരി 27. പ്രവേശന പരീക്ഷ ഫെബ്രുവരി മൂന്നിന് കാലടി മുഖ്യക്യാമ്പസിൽ നടക്കും. ഫെബ്രുവരി 10ന് ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ഡെന്റൽ അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
 സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിന്റെ  ആഭിമുഖ്യത്തിൽ ആറു മാസം ദൈർഘ്യമുള്ള ഡെന്റൽ അസിസ്റ്റന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സിന് പ്ലസ് ടു പാസ്സായ വി്ദ്യാർത്ഥികൾക്ക് അപേക്ഷിക്കാം അവസാന തീയതി ഫെബ്രുവരി 15. കൊല്ലം, ചേർത്തല, പാലാ, ഈരാറ്റുപേട്ട എസ്.ആർ.സി.സി സ്റ്റഡി സെന്ററുകളിലേക്കാണ് ഈ വർഷത്തെ അപേക്ഷ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.srccc.in, ഫോൺ: 8075553851, 8281114464.

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, 91-9400006418.

പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യണം; സിപിഎമ്മിന് കണ്ണൂർ കോർപറേഷന്‍റെ നോട്ടീസ്

 
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍