ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അനെർട്ടിൽ ക്യാമ്പയിൻ പാർട്ട്ണർ

Web Desk   | Asianet News
Published : Nov 11, 2021, 10:59 AM IST
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അനെർട്ടിൽ ക്യാമ്പയിൻ പാർട്ട്ണർ

Synopsis

 തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ (District information office) കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍മാരുടെ (Photographers) പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്‍ക്കും ഐ-പി.ആര്‍.ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാരായി ജോലിചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695 043 എന്ന വിലാസത്തിലോ നവംബര്‍- 20 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-2731300.

ക്യാമ്പയിൻ പാർട്ട്ണർ

അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻറ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജി) നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ, റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, ഊർജ്ജമിത്ര സംരംഭകർ തുടങ്ങിയവർക്ക് അവസരം. ഗാർഹിക ഉപഭോക്താക്കളെ ബോധവൽക്കരണം നടത്തി പദ്ധതിയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താത്പര്യമുളളവർക്ക് www.anert.gov.in ൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓൺലൈൻ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ 1800 425 1803.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍