തൊഴില്‍ അന്വേഷകരെ സന്തോഷിക്കുവിന്‍; കാത്തിരിക്കുന്നത് ആയിരക്കണക്കിന് അവസരങ്ങള്‍; പക്ഷേ...

Published : Oct 30, 2023, 10:01 AM ISTUpdated : Oct 30, 2023, 10:08 AM IST
തൊഴില്‍ അന്വേഷകരെ സന്തോഷിക്കുവിന്‍; കാത്തിരിക്കുന്നത് ആയിരക്കണക്കിന് അവസരങ്ങള്‍; പക്ഷേ...

Synopsis

ഉദ്യോഗാര്‍ഥികളെ എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്

ദില്ലി: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പിലേക്ക് ഒരെണ്ണം കൂടി. വിദ്യാഭ്യാസ മന്ത്രാലയം മെഗാ ജോബ് ഫെയര്‍ നടത്തുന്നു എന്നാണ് ഏറ്റവും പുതിയ പ്രചാരണം. വെര്‍ച്വലായാണ് ഈ ജോബ് ഫെയര്‍ എന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഈ സന്ദേശത്തിന്‍റെ വസ്‌തുത വിശദമായി അറിയാം. 

പ്രചാരണം

നാഷണല്‍ കരിയര്‍ ഫെയര്‍‌സ് 2023 (NCF 2023) എന്ന പേരിലാണ് ജോബ് ഫെയറിന്‍റെ പോസ്റ്ററും വെബ്‌സൈറ്റ് ലിങ്കും പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്നതാണ് എന്ന് അവകാശപ്പെടുന്നു. മെഗാ വെര്‍ച്വല്‍ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടാണ് ലിങ്ക് പ്രചരിക്കുന്നത്. ഉദ്യോഗാര്‍ഥികളെ എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്നതാണ് സത്യം. വെബ്‌സൈറ്റിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധമില്ല. വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു വെബ്‌സൈറ്റും കൈകാര്യം ചെയ്യുന്നില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്ക് www.education.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പിഐബി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി പിഐബി ഫാക്ട് ചെക്ക് ജനങ്ങളെ അറിയിക്കുന്നത്. 

Read more: Fact Check: ഹമാസിനെ തീര്‍ക്കാന്‍ യുഎസ് ആര്‍മി ഇസ്രയേലില്‍? സേനാംഗങ്ങള്‍ പറന്നിറങ്ങുന്ന വീഡിയോ വൈറല്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു