ഇന്നത്തെ പരീക്ഷ മാത്രമാണ് മാറ്റിയത്; മറ്റ് പരീക്ഷകൾ നടക്കുമെന്ന് ഹയർസെക്കണ്ടറി പരീക്ഷാ വിഭാ​ഗം

Web Desk   | Asianet News
Published : Dec 19, 2020, 01:37 PM IST
ഇന്നത്തെ പരീക്ഷ മാത്രമാണ് മാറ്റിയത്; മറ്റ് പരീക്ഷകൾ നടക്കുമെന്ന് ഹയർസെക്കണ്ടറി പരീക്ഷാ വിഭാ​ഗം

Synopsis

 ഇന്ന് നടക്കുന്ന ഇക്കണോമിക്സ് പരീക്ഷ ഒഴികെ ഒന്നിനും മാറ്റമില്ല. 


തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളിൽ ഇക്കണോമിക്സ് മാത്രമാണ് മാറ്റിവച്ചതെന്നും മറ്റു പരീക്ഷകൾ മാറ്റിയതായുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടക്കുന്ന ഇക്കണോമിക്സ് പരീക്ഷ ഒഴികെ ഒന്നിനും മാറ്റമില്ല. 

മുഴുവൻ പരീക്ഷകൾ മാറ്റിയതായി വാർത്ത പ്രചരിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 22ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിയിട്ടുണ്ട്. 18/12/2020 ന് നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. ഒന്നാംവർഷ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ നേരത്തെ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!