പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ, വിശദാംശങ്ങളിവയാണ്...

Published : Jul 23, 2023, 04:45 PM IST
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ, വിശദാംശങ്ങളിവയാണ്...

Synopsis

2023 - 24 അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുക.

തിരുവനന്തപുരം:  ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പ്രസ്തുത പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്. 2023 - 24 അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുക.

ഇം​ഗ്ലീഷ് ഭാഷാ അധ്യാപകരെ വിദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ വിളിക്കുന്നു, സൗജന്യ നിയമനം; വിശദാംശങ്ങളിവയാണ്...

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ