ആകർഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഉസ്ബെക്കിസ്ഥാനിലെ സർക്കാർ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് ഭാഷാ അധ്യാപകരുടെ സൗജന്യ നിയമനം. 200 ഒഴിവുകളാണ് ഉള്ളത്. വാക്ക്-ഇൻ ഇന്റർവ്യൂ 2023 ജൂലൈ 21 ന് നടക്കും. 
യോഗ്യത: ഭാഷാശാസ്ത്രം (linguistics), പ്രായോഗിക ഭാഷാശാസ്ത്രം (Applied Linguistics) / വിദേശ ഭാഷാ വിദ്യാഭ്യാസം (Foreign language education) എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ TESOL, CELTA, DELTA, TEFL, Trinity CertTESOL, PTE, OTTP, DipTESOL എന്നീ ഇന്റർനാഷണൽ ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഏതിലെങ്കിലും സർട്ടിഫിക്കറ്റ് CEFR C1 ലെവൽ നേടിയിരിക്കണം. കൂടാതെ ഇന്റർനാഷണൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

പ്രതിമാസ ശമ്പളം: $1500 - $3000 (INR 1.2 Lakhs – 2.46 lakhs). പ്രായ പരിധി: 21-56 വയസ്സ്. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്കും 11 മണിക്കും ഇടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ teachers@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

ഉമ്മൻ ചാണ്ടിയുടെ വിയോഗം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി, പിഎസ്‍സി പരീക്ഷയിൽ മാറ്റമില്ല

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News