Plus One Results: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യ നിർണയത്തിന് 23 വരെ അപേക്ഷിക്കാം

Published : Aug 17, 2022, 01:22 PM ISTUpdated : Aug 17, 2022, 02:07 PM IST
Plus One Results:  പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യ നിർണയത്തിന് 23 വരെ അപേക്ഷിക്കാം

Synopsis

www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. 

www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർത്ഥികളാമ് പരീക്ഷ എഴുതിയത്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു