മാരിടൈം സര്‍വകലാശാലാ പ്രവേശനം: ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 25, 2020, 09:50 AM IST
മാരിടൈം സര്‍വകലാശാലാ പ്രവേശനം: ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം

Synopsis

ബി.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം 2020 ഓഗസ്റ്റ് 30-ന് നടത്തുന്ന ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ്. 


ദില്ലി: കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രസര്‍വകലാശാലയായ ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി ചെന്നൈ, കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട്, നവിമുംബൈ, വിശാഖപട്ടണം, കൊച്ചി കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ പ്രോഗ്രാമുകള്‍ (നിശ്ചിത വിഷയങ്ങളോടെ പ്ലസ്ടു സയന്‍സ് യോഗ്യത):

ബി.ടെക്- മറൈന്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്.
ബി.എസ്‌സി. നോട്ടിക്കല്‍ സയന്‍സ്.
ബി.എസ്‌സി. ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ (അഫിലിയേറ്റഡ് സ്ഥാപനത്തില്‍ മാത്രം).
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്.
ബി.ബി.എ. ലോജിസ്റ്റിക്‌സ് റിട്ടെയിലിങ് ആന്‍ഡ് ഇ-കൊമേഴ്‌സ് (പ്ലസ്ടു യോഗ്യത)
മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍

എം.ടെക്- നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, ഡ്രഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്, മറൈന്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്.
എം.എസ്‌സി.- കൊമേഴ്‌സ്യല്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്.
എം.ബി.എ.- പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ്; ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്.
എം.എസ്. (ഗവേഷണം വഴി)
പിഎച്ച്.ഡി.

ബി.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം 2020 ഓഗസ്റ്റ് 30-ന് നടത്തുന്ന ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ്. കോഴിക്കോട്, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ ഓണ്‍ലൈനായി www.imu.edu.in വഴി ഓഗസ്റ്റ് മൂന്നുവരെ നല്‍കാം.


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു