പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍

Published : May 22, 2025, 03:12 PM ISTUpdated : May 22, 2025, 06:00 PM IST
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍

Synopsis

രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനം വിജയം.ഹയർസെക്കണ്ടറിയിലും വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഈ വർഷം വിജയശതമാനവും ഫുൾ എപ്ലസും കുറ‌ഞ്ഞു. ഹയർസെക്കണ്ടറിയിൽ. 30,145 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് നേടി. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത് 3,70,642 വിദ്യാർത്ഥികളാണ്. 

ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 പേർ. വിജയശതമാനം 77.81. മുൻവർഷത്തേക്കാൾ 0.88 ശതമാനം കുറവ്. സയൻസ് ഗ്രൂപ്പിൽ വിജയശതമാനം 83.25. ഹ്യുമാനിറ്റിസിൽ 67.61%. കോമേഴ്സിൽ 74.21%.  സർക്കാർ സ്കൂളുകളിൽ 73.23 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. 

30,145 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷമിത് 39,242ആയിരുന്നു. 41 വിദ്യാർത്ഥികൾ ഫുൾ മാർക്കും നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ്. കുറവ് കാസർകോടും. വോക്കേഷഷണൽ വിഭാഗത്തിൽ 26,178 പേർ പരീക്ഷയെഴുതിയതിൽ 18,340 പേർ ജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ, 1.36% കുറവ്. 193 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. കൂടുതൽ വിജയശതമാനം വയനാട്ടിൽ കുറവ് കാസർകോട്. 

വിദ്യാർത്ഥികളുടെ വിജയാഘോഷത്തിൽ പങ്കാളിയാകാൻ തിരുവന്തപുരം മണക്കാട് സ്സ്കൂളിൽ മന്ത്രിയുമെത്തി. ജൂൺ 23 മുതൽ 27വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷ. കേരള ഹയർസെക്കണ്ടറി ഫലമെന്ന പേരിൽ മാർക്ക്‍ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ