പ്ലസ് ടൂ ലെവൽ പൊതുപരീക്ഷയും എത്തി! തീയതിയും സിലബസും പ്രസിദ്ധീകരിച്ചു...

Web Desk   | Asianet News
Published : Jan 28, 2021, 03:55 PM IST
പ്ലസ് ടൂ ലെവൽ പൊതുപരീക്ഷയും എത്തി! തീയതിയും സിലബസും പ്രസിദ്ധീകരിച്ചു...

Synopsis

പൊതുവിജ്ഞാനത്തിൽ 50, ജനറൽ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയിൽ 20 വീതം, പ്രാദേശികഭാഷയിൽ 10 എന്നിങ്ങനെയാവും ചോദ്യങ്ങൾ ഉൾപ്പെടുത്തുക.   

തിരുവനന്തപുരം: പ്ലസ്ടു ലെവൽ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10ന് 85 തസ്തികകളിലേക്കാണു പരീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പു സാഹചര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മേയ് പകുതിക്കു ശേഷമോ ജൂണിലേക്കോ പരീക്ഷ നീണ്ടേക്കും. പൊതുവിജ്ഞാനത്തിൽ 50, ജനറൽ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയിൽ 20 വീതം, പ്രാദേശികഭാഷയിൽ 10 എന്നിങ്ങനെയാവും ചോദ്യങ്ങൾ ഉൾപ്പെടുത്തുക. 

വിവിധ തസ്തികകളിലായി 15 ലക്ഷത്തിലധികം പേർ പ്ലസ് ടു നിലവാര പരീക്ഷകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പൊതുപരീക്ഷയാകുമ്പോൾ ഇത് 6 ലക്ഷത്തോളമേ വരൂ എന്നാണു കണക്കാക്കുന്നത്. സിവിൽ എക്സൈസ് ഓഫിസർ-3,35,855, സിവിൽ പൊലീസ് ഓഫിസർ-3,17,017, ഫയർമാൻ-2,50,495, വനിതാ സിവിൽ പൊലീസ് ഓഫിസർ -2,05,617, 

83 തസ്തികയിലും ഇപ്പോൾ കൺഫർമേഷൻ നൽകാം. അവസാന തീയതി ഫെബ്രുവരി 9. ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി) തസ്തികകളിൽ ഫെബ്രുവരി 5 മുതലാണു കൺഫർമേഷൻ. ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചവർ ഓരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം. ഏതു ഭാഷയിലുള്ള (മലയാളം/തമിഴ്/കന്നട) ചോദ്യ പേപ്പറാണ് വേണ്ടതെന്ന് കൺഫർമേഷൻ നൽകുമ്പോൾ രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യ പേപ്പർ മാത്രമേ ലഭ്യമാക്കൂ.  പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ല തന്നെ തിരഞ്ഞെടുക്കണം. നിശ്ചിത സമയത്തിനകം കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു