പ്ലസ് ടു സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

Published : Jul 18, 2025, 05:53 PM ISTUpdated : Jul 18, 2025, 05:57 PM IST
bihar board exam results 2023

Synopsis

dhsekerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. 

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. റീവാലുവേഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപ റീവാലുവേഷൻ ഫീസും, 100 രൂപ സ്ക്രൂട്ടിനി ഫീസും, 300 രൂപ ഫോട്ടോകോപ്പി ഫീസും അടയ്‌ക്കണം.

സേ പരീക്ഷാ ഫലം ‌പരിശോധിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റായ dhsekerala.gov.in സന്ദർശിക്കുക.
  • കേരള പ്ലസ് ടു സേ റിസൾട്ട്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പറും ജനന തീയതിയും നൽകുക.
  • ഫലം സ്ക്രീനിൽ തെളിയും.
  • ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

പ്ലസ് ടു സേ പരീക്ഷാ ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ

  • keralaresults.nic.in
  • dhsekerala.gov.in/
  • result.kite.kerala.gov.in

ഫലം പരിശോധിച്ച ശേഷം വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് അവരുടെ യഥാർത്ഥ മാർക്ക് ഷീറ്റ് കൈപ്പറ്റണം. 2025ലെ കേരള പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 23നും 27നും ഇടയിലാണ് നടന്നത്. 80,000 ത്തിലധികം വിദ്യാർത്ഥികൾ സേ പരീക്ഷ എഴുതിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം