DHSE Kerala Plus 2 SAY Exam : പ്ലസ് ടു സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ

Published : Jun 22, 2022, 09:32 PM IST
DHSE Kerala Plus 2 SAY Exam :  പ്ലസ് ടു സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ

Synopsis

ഗർഫ് മേഖലയിൽ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം. 

തിരുവനന്തപുരം: പ്ലസ് ടു സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 25 മുതൽ 30 വരെയാണ് പരീക്ഷ. ഗർഫ് മേഖലയിൽ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം. റെഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാര്‍ട്ട്‍മെന്‍റില്‍ വിദ്യാർത്ഥികൾ ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ പങ്കെടുക്കാനാകില്ല.

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിജയമാണുള്ളത്. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വർഷത്തെ  വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുൻവർഷം 79.62 ആയിരുന്നു.  3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. കുറവ് വയനാട്ടിൽ (75.07). 28450 പേർ എല്ലാറ്റിനും എ പ്ലസ് നേടി. 53 പേർക്ക് 1200 ൽ 1200 മാർക്ക് കിട്ടി. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുൻവർഷം 93.24 ആയിരുന്നു. 

കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം വാരിക്കോരി മാർക്കിട്ടെന്ന പരാതി ഒഴിവാക്കാൻ എസ്എസ്എൽസിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതൽ വിദ്യാഭ്യാസവകുപ്പ് കൂടുതൽ ജാഗ്രത കാണിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതലിടക്കമുള്ള കടുംപിടത്തമാണ് ശതമാനം കുറയാൻ കാരണം. കെമിസിട്രി മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!